കുവൈത്ത് സിറ്റി: നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലെ ആശങ്കകൾ പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. ദീർഘകാലം പ്രവാസികളായി നാട്ടിൽ തിരിച്ചെത്തിയവർക്ക് ഈ പദ്ധതിയിൽ അംഗമാവാൻ സാധിക്കുന്നില്ല. പ്രവാസികളുടെ മാതാപിതാക്കളെ പദ്ധതിയിൽ അംഗമാക്കുന്നതും പരിഗണിച്ചിട്ടില്ല. വിദേശ രാജ്യങ്ങളിലെ ആശുപത്രികൾ പദ്ധതിയുടെ ഭാഗമല്ല. അടിയന്തര സാഹചര്യത്തിൽ വിദേശ ഹോസ്പിറ്റലുകളിൽ ചികിത്സ തേടിയാൽ നോർക്ക കെയറിൽ നിന്ന് പണം ലഭിക്കുന്നതിനും അംഗീകാരമില്ലന്നും പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി.
നോർക്ക കെയർ സോഫ്റ്റ് വെയറിന്റെ സാങ്കേതിക പ്രശ്നങ്ങളെ കുറിച്ച് നിരവധി പരാതികൾ ഉണ്ട്. പണമടച്ച് രജിസ്റ്റർ ചെയ്ത പലർക്കും ഇതുവരെ ഇൻഷൂറൻസ് പോളിസി ഐ.ഡി കാർഡ് ലഭ്യമായിട്ടില്ല. കുടുംബത്തെ ഒരുമിച്ച് രജിസ്റ്റർ ചെയ്ത ചിലർക്ക് ചില കുടുംബാംഗങ്ങളുടെ പേരുകൾ ലിസ്റ്റിൽ വരുന്നില്ല. പോളിസി ഡോക്യുമെന്റിൽ ജനനീയതി ഉൾപ്പെടെ തെറ്റായി പ്രിന്റ് വന്നിട്ടുണ്ട്. പ്രവാസികളുടെ ആശങ്കകൾ മുഖവിലക്കെടുക്കുകയും മുഴുവൻ പ്രവാസികൾക്കും മുൻപ്രവാസികൾക്കും ഗുണകരമാകുന്ന തരത്തിൽ പദ്ധതിയെ പരിഷ്ക്കരിക്കണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.