ആഗസ്​റ്റ്​ 31ന്​ ശേഷം കുവൈത്ത്​ വിസ കാലാവധി നീട്ടിനൽകില്ല

കുവൈത്ത്​ സിറ്റി: ആഗസ്​റ്റ്​ 31ന്​ ശേഷം വിസ കാലാവധി നീട്ടിനൽകില്ലെന്ന്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെ രണ്ട്​ ഘട്ടങ്ങളിലായി മാർച്ച്​ ഒന്നുമുതൽ ആഗസ്​റ്റ്​ 31 വരെ സ്വാഭാവിക എക്​സ്​റ്റൻഷൻ നൽകിയിരുന്നു. 4,05,000 വിദേശികൾക്ക്​ ഇതി​െൻറ ​പ്രയോജനം ലഭിച്ചു. സന്ദർശക വിസയും ജോലി വിസയും ഉൾപ്പെടെ കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവിക എക്​സ്​റ്റൻഷൻ ലഭിക്കുകയായിരുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ വിമാന സർവീസ്​ ഇല്ലാതെ ഇവിടെ കുടുങ്ങിയ നിരവധി പേർക്ക്​ ഇത്​ ആശ്വാസമായിരുന്നു. ഇക്കാലയളവിൽ വിസ കാലാവധി കഴിഞ്ഞ തൊഴിലാളികൾക്കും പ്രയോജനപ്പെട്ടു. 260000 പേർ ആഭ്യന്തര മന്ത്രാലയത്തി​െൻറ വെബ്​സൈറ്റ്​ വഴി വിസ പുതുക്കി. ഒാൺലൈനായി പുതുക്കാൻ അവസരമുണ്ടായിട്ടും 145000 പേർ ഇത്​ പ്രയോജനപ്പെടുത്തിയില്ല. ഇൗ സാഹചര്യത്തിൽ ഇനി സ്വാഭാവിക എക്​സ്​റ്റൻഷൻ നൽകേണ്ടെന്നാണ്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ തീരുമാനം. ആഗസ്​റ്റ്​ 31നകം ഒാൺലൈനായി പുതുക്കിയില്ലെങ്കിൽ താമസ നിയമലംഘകരായി കണക്കാക്കി പിഴ ഇൗടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സന്ദർശക വിസയിലുള്ളർ ആഗസ്​റ്റ്​ 31നകം തിരിച്ചുപോവണം. ഒരു ലക്ഷം സന്ദർശക വിസക്ക്​ നേരത്തെ കാലാവധി നീട്ടി നൽകിയിരുന്നു. ഇവർ 31നകം തിരിച്ചുപോയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും. പിന്നീട്​ കുവൈത്തിലേക്ക്​ വരാൻ കഴിയില്ല. സ്​പോൺസറിൽനിന്ന്​ പിഴ ഇൗടാക്കുകയും ചെയ്യും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.