അഗ്​നിസുരക്ഷ സംവിധാന​ങ്ങളൊരുക്കാത്ത സ്ഥാപനങ്ങൾ പൂട്ടി സീൽ വെക്കുന്നു

അഗ്​നിശമന സംവിധാനങ്ങളില്ല: അഞ്ചു സ്ഥാപനങ്ങൾ അടപ്പിച്ചു

കുവൈത്ത്​ സിറ്റി: അഗ്നിശമന സേന വകുപ്പ്​ മുന്നോട്ടുവെക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത അഞ്ച്​ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ജഹ്​റ ഗവർണറേറ്റിലാണ്​ അധികൃതർ പരിശോധന നടത്തിയത്​. ഫയർ ബ്രിഗേഡ്​ ചീഫ്​ ഒാഫ്​ ജനറൽ ലെഫ്​റ്റനൻറ്​ ജനറൽ ഖാലിദ്​ റകാൻ അൽ മിക്​റാദി​െൻറ നിർദേശാനുസരണമാണ്​ പരിശോധന നടന്നത്​. വാണിജ്യസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്​നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്​. എല്ലാ കെട്ടിടങ്ങൾക്കും ഇത്​ ബാധകമാണ്​. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെൻറിലേഷൻ, മറ്റ്​ ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തി​െൻറ എല്ലാ ഭാഗത്തേക്കും എത്തുന്നരീതിയിൽ സ്ഥാപിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമങ്ങള്‍ ലംഘിച്ചു തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - No fire extinguishers: Five establishments closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.