കുവൈത്ത് സിറ്റി: തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ ശക്ത മായ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നൽകിയ പ്രസ്താവനയിൽ മാൻ പവർ അതോറിറ്റി മേധാവി അഹ്മദ് അൽ മൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് മനുഷ്യക്കടത്തുൾപ്പെടെ അനധികൃത പ്രവൃത്തികൾ തൊഴിലുടമകളുടെയും സ്വകാര്യ കമ്പനികളുടെയും അറിവോടെയും ഒത്താശയോടെയും നടക്കുന്നുണ്ടെന്നാണ് വിവരം.
അതോടൊപ്പം തൊഴിലാളികൾക്ക് ലഭിക്കേണ്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്നതായും പരാതി ഏറിയിട്ടുണ്ട്. ഇതുൾപ്പെടെ സ്വകാര്യ മേഖലയിൽ തൊഴിൽ നിയമം ലംഘിക്കുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും കണ്ടെത്താൻ ശക്തമായ പരിശോധനക്ക് പദ്ധതി തയാറാക്കിയതായി അദ്ദേഹം പറഞ്ഞു. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രി ഹിന്ദ് സബീഹിെൻറ നിർദേശം അനുസരിച്ചാണ് പുതിയ നീക്കം. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ ഇൻറലിജൻസ് വിഭാഗത്തിെൻറ സഹകരണത്തോടെ കമ്പനി ഓഫിസുകളിൽ തുടർച്ചയായ പരിശോധനകൾ നടത്തും. ഫയലുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്ന സംഘം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കമ്പനിയുടെ ലൈസൻസ് മരവിപ്പിക്കുന്നതുൾപ്പെടെ നടപടികൾ കൈക്കൊള്ളുമെന്നും അഹ്മദ് അൽ മൂസ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.