കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 91.1 ശതമാനം പേരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ. മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽസനദ് അറിയിച്ചതാണിത്. മരിച്ചവരിൽ നാലു ശതമാനം ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവരാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചശേഷം കോവിഡ് ബാധിച്ച് മരിച്ചത് 4.9 ശതമാനമാണ്. കുത്തിവെപ്പ് എടുത്തവർക്കും കൊറോണ വൈറസ് ബാധിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് എത്തുന്ന ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വാക്സിൻ സ്വീകരിച്ചവർക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് 50 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചവർക്ക് 90 ശതമാനവും പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, 100 ശതമാനം പ്രതിരോധശേഷി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ് ജാഗ്രത തുടരണമെന്ന് പറയുന്നത്. മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മാർഗനിർദേശങ്ങളും കുത്തിവെപ്പെടുത്തവരും പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.