നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് മെഡിക്കൽ ക്യാമ്പ് ജൂലൈ എട്ടിന്

കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ അബ്ബാസിയ ആസ്‍പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലാണ് ക്യാമ്പ്. ഫർവാനിയ ആശുപത്രിയിലെയും ദാർ അൽ സഹ പോളിക്ലിനിക്കിലെയും ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഒപ്താൽമോളജി, ഇ.എൻ.ടി ഡോക്‌ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകും. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സൗജന്യമായി പരിശോധിക്കാം.

ഐ പ്ലസ് ഒപ്റ്റിക്സിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. സിറിൽ ബി. മാത്യു (പ്രസി.), സുമി ജോൺ (വൈസ് പ്രസി.), സുദേഷ് സുധാകർ (സെക്ര.), ഷിറിൻ വർഗീസ് (ജോ. സെക്ര.), പ്രഭ രവീന്ദ്രൻ (ട്രഷ.), ഷീജ തോമസ് (മാധ്യമ വിഭാഗം കോഓഡിനേറ്റർ), ട്രീസ എബ്രഹാം (കലാ, കായിക വിഭാഗം സെക്രട്ടറി) എന്നിവരടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Tags:    
News Summary - Nightingales of Kuwait Medical Camp at July 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.