നെറ്റിങ് ഗെൾസ് ഓഫ് കുവൈത്ത് നേഴ്സസ് ഡേ ആഘോഷം രമ്യാ നമ്പീശരൻ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്റർനാഷനൽ നേഴ്സസ് ഡേയോട് അനുബന്ധിച്ച് നൈറ്റിങ് ഗേൾസ് ഓഫ് കുവൈത്ത് ആഘോഷം സംഘടിപ്പിച്ചു. ‘നെറ്റിം ഗേൾസ് ഗാല- 2025’ എന്ന പേരിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ആഘോഷം നടിയും ഗായികയുമായ രമ്യാ നമ്പീശരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിറിൾ. ബി. മാത്യു അധ്യക്ഷത വഹിച്ചു.
ഫർവാനിയ ആശുപത്രി അസിസ്റ്റന്റ് നഴ്സിങ് ഡയറക്ടർ അസ്മ അൽ കന്ദരി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് സമീർ ഹുമദ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, ഐ.ബി.പി.സി സെക്രട്ടറി കെ.പി.സുരേഷ്, അൽ അൻസാരി എക്സ്ചേഞ്ച് ഓപറേഷൻ മേധാവി ശ്രീകാന്ത് ശ്രീകുമാർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് സോണൽ മാനേജർ അഫ്സൽ ഖാൻ എന്നിവർ ആശംസ നേർന്നു.
കലാപരിപാടിയിൽനിന്ന്
സീനിയർ എക്സിക്യൂട്ടിവ് അംഗം റോയി യോഹന്നാൻ നഴ്സസ് ദിന പ്രതിജഞ ചെല്ലി കൊടുത്തു. കാലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കുവൈത്തിൽ 25 വർഷം പൂർത്തിയാക്കിയ നേഴ്സുമാർ, ഇന്ത്യാക്കാരായ നേഴ്സ്സ് ഇൻ- ചാർജ്ജുമാരെയും ആദരിച്ചു. നെറ്റിംഗെൾസ് ഗാല- 2025 സുവനീർ പ്രകാശനവും നടന്നു.
നെറ്റിങ് ഗെൾസ് ഓഫ് ദി ഡേ ആയി ഷൈനി.പി.തോമസ്നെ തെഞ്ഞെടുത്തു. കുവൈത്തിൽ സേവനം അവസാനിപ്പിച്ചു മടങ്ങുന്ന അഞ്ജലി മുരളി നായർക്കു മൊമെന്റോ കൈമാറി. സെക്രട്ടറി ട്രീസാ എബ്രാഹം സ്വാഗതവും ട്രഷറർ സുമി ജോൺ നന്ദിയും പറഞ്ഞു.
രമ്യാ നമ്പീശരൻ, അരവിദ് ജി. നായർ, റൂത്ത്, പ്രകാശ് ഉള്ളേരി, ആരോമൽ മുരളി എന്നിവരുടെ സംഗീതസദ്യയും അരങ്ങേറി. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും നടന്നു. സൗമ്യാ എബ്രാഹം, സിജിമോൻ തോമസ്, സോബിൻ തോമസ്, പ്രഭാ രവീന്ദ്രൻ, സീമാ ഫ്രാൻസ്സീസ്, മിഥുൻ എബ്രാഹം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.