കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം കാരണം ദുരിതത്തിലായ ഗസ്സ നിവാസികൾക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ബ്രിട്ടൻ കുവൈത്തിന്റെ സാങ്കേതിക പിന്തുണ തേടി.
കുവൈത്തി സന്നദ്ധ സംഘടനകളായ കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ്, ശൈഖ് അബ്ദുല്ല അൽ നൂരി ചാരിറ്റി അസോസിയേഷൻ, കുവൈത്ത് റിലീഫ് സൊസൈറ്റി, ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബ്ൾ ഓർഗനൈസേഷൻ, കുവൈത്തിലെ ഫലസ്തീൻ എംബസി എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ ഫലസ്തീൻ മാനുഷിക സഹായ പ്രതിനിധി മാർക് ബ്രൈസൺ റിച്ചാഡ്സൺ പറഞ്ഞു.
ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ബ്രിട്ടൻ അംഗീകരിക്കുന്നതായും ദ്വിരാഷ്ട്ര പരിഹാരമാണ് ഫലസ്തീൻ -ഇസ്രായേൽ പ്രശ്നത്തിൽ ബ്രിട്ടൻ പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.