ആദിൽ വെട്ടുപാറ, സി.പി. തസ്ലിം, റാഷിദ് ചീക്കോട്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മഹ്ബൂല മേഖല 2025-2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. അരിഫ്ജാൻ ടെന്റ് ക്യാമ്പിൽ നടന്ന മേഖല കൗൺസിൽ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
മേഖലാ ആക്ടിങ് വൈസ് പ്രസിഡന്റ് എ.ജി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി ഇസ്മായിൽ ഹുദവി പ്രാർഥന നിർവഹിച്ചു. മേഖല ജനറൽ സെക്രട്ടറി ആദിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹസ്സൻ തഖ്വ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മേഖല സെക്രട്ടറി തസ്ലിം സി.പി നന്ദി പറഞ്ഞു.
ഭാരവാഹികൾ: ആദിൽ വെട്ടുപാറ (പ്രസി), സി.പി. തസ്ലിം (ജന.സെക്ര), റാഷിദ് ചീക്കോട് (ട്രഷ), അമീൻ മുസ് ലിയാർ, മുഹമ്മദ് എ.ജി, ഹസ്സൻ തഖ്വ (വൈ.പ്രസി), നാസർ കാപ്പാട്, അബ്ദുൽ വാഹിദ്, നൗഷാദ് പുന്നക്കൻ (സെക്രട്ടറിമാർ), ഇസ്മായിൽ ഹുദവി, അമീൻ മുസ് ലിയാർ, മുനീർ പെരുമുഖം, മുഹമ്മദ് എ.ജി, ഹസ്സൻ താഖ്വ, സിറാജ് ഇരഞ്ഞിക്കൽ, മുഷ്ത്താഖ് നഹ, അബ്ദുൽ ജലീൽ, ഹനീഫ ഫിന്റാസ്, ഹാരിസ് മുഹമ്മദ്, തൻസീൽ സി.പി, അൻസാർ അല്ലൂർ, അഷ്റഫ് നന്തി (കേന്ദ്ര കൗൺസിലർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.