Posted On
date_range Updated On
date_range പുതുവർഷം: ഡിസംബർ 31, ജനുവരി ഒന്ന് പൊതു അവധി
കുവൈത്ത് സിറ്റി: പുതുവർഷത്തോടനുബന്ധിച്ച് ഡിസംബർ 31, ജനുവരി ഒന്ന് എന്നിവ പൊതു അവധി ദിനങ്ങളായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
അതേസമയം, പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി അതത് മാനേജ്മെന്റ് നിർണയിക്കും. ഡിസംബർ 31 ഞായറും ജനുവരി ഒന്ന് തിങ്കളുമാണ്. ഇതോടെ വെള്ളി, ശനി അവധികളടക്കം ജീവനക്കാർക്ക് നാലുദിവസം തുടർച്ചയായ അവധി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.