കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന മോഷണത്തിന് പുതിയ രീതിയുമായി തട്ടിപ്പുസംഘമെന്ന് മുന്നറിയിപ്പ്. ബോധപൂർവം വാഹനാപകടമുണ്ടാക്കിയാണ് കാർ മോഷണത്തിന് കളമൊരുക്കുന്നത്. രണ്ടുപേർ കാറിലെത്തി ബോധപൂർവം പിറകിൽ ഇടിക്കുകയും കേടുപാട് പരിശോധിക്കാൻ ഡ്രൈവർ ഇറങ്ങിവരുന്ന തക്കം നോക്കി ഒരാൾ വാഹനവുമായി കടന്നുകളയുമാണ് ചെയ്യുന്നത്.
ഇത്തരത്തിൽ മൂന്ന് കേസുകൾ സമീപ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. കാർ നഷ്ടമായവരുടെ മൊഴിയനുസരിച്ച് രണ്ട് യുവാക്കളാണ് എല്ലാ സംഭവത്തിലും ഉൾപ്പെട്ടത്. ഇത് ഒരേ സംഘം തന്നെയാണെന്ന് സംശയമുണ്ട്. വാഹനമുടമകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.