കുവൈത്ത് ഒായിൽ ടാങ്കർ കമ്പനിക്ക് പുതുതായി ലഭ്യമാക്കിയ ‘അൽ സിദ്ദീഖ്’ എണ്ണക്കപ്പൽ
കുവൈത്ത് സിറ്റി: കുവൈത്ത് ഒായിൽ ടാങ്കർ കമ്പനിക്ക് പുതിയ എണ്ണ ടാങ്കർ ലഭ്യമാക്കി. ചൈനീസ് കപ്പൽ നിർമാണ കമ്പനിയായ ബൊഹായ് നിർമിച്ച ഉന്നത ഗുണനിലവാരവും സൗകര്യവുമുള്ള ടാങ്കറാണ് എത്തിച്ചതെന്ന് കെ.ഒ.ടി.സി സി.ഇ.ഒ അബ്ദുന്നാസർ അൽ ഫുലൈജ് കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.
അൽ സിദ്ദീഖ് എന്നാണ് പുതിയ കപ്പലിന് പേര് നൽകിയത്. ഇപ്പോൾ കമ്പനിക്ക് വിവിധ വലുപ്പത്തിലുള്ള 32 കപ്പലുകളുണ്ട്. 333 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള അൽ സിദ്ദീഖ് എണ്ണ ടാങ്കറിന് 323 മെട്രിക് ടൺ ക്രൂഡ് കൊണ്ടുപോകാൻ കഴിയും.
ഇത് ഏകദേശം 2.25 ദശലക്ഷം ബാരൽ വരും. 24 മണിക്കൂറിനകം മുഴുവൻ ലോഡും ഇറക്കാൻ കഴിയും. 2021ൽ വിപുലീകര ഭാഗമായി കൂടുതൽ എണ്ണക്കപ്പലുകളും ഗ്യാസ് ടാങ്കറുകളും സ്വന്തമാക്കുമെന്ന് അബ്ദുന്നാസർ അൽ ഫുലൈജ് പറഞ്ഞു.
പരിസ്ഥിതി സൗഹാർദമായും അന്താരാഷ്ട്ര ഗുണനിലവാരത്തോടെയും നിർമിച്ച എണ്ണക്കപ്പലാണ് ചൈനീസ് കമ്പനിയിൽനിന്ന് ഏറ്റുവാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.