ഖൈ​റാ​ൻ ഔ​ട്ട്‌​ല​റ്റ് മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തം​ദീ​ൻ ഗ്രൂ​പ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ മ​ർ​സൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി സ​മീ​പം

കു​വൈ​ത്തി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഗ്രൂ​പ് കു​വൈ​ത്തി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു. ഖൈ​റാ​ൻ ഔ​ട്ട്‌​ല​റ്റ് മാ​ളി​ലെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​താ​ർ ഹ​മീ​ദ് അ​ൽ നെ​യാ​ദി, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തം​ദീ​ൻ ഗ്രൂ​പ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ മ​ർ​സൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ മ​നേ​ലി​സി ഗെം​ഗെ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു പ്ര​മു​ഖ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 35,000 ച​തു​ര​ശ്ര അ​ടി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക്, ഭ​ക്ഷ്യ- ഭ​ക്ഷ്യേ​ത​ര ഇ​ന​ങ്ങ​ൾ, ആ​രോ​ഗ്യ -സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ശാ​ല​മാ​യ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക മേ​ഖ​ല​യും ഉ​ണ്ട്. കു​വൈ​ത്തി​ലെ ലു​ലു​വി​ന്റെ പ​ന്ത്ര​ണ്ടാ​മ​ത്തെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണി​ത്. സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വ​ത്തി​നാ​യി സെ​ൽ​ഫ് ചെ​ക്കൗ​ട്ട് കൗ​ണ്ട​റു​ക​ൾ, ഫ്ര​ഷ് ജ്യൂ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ സ്റ്റോ​റി​ന്റെ ഹൈ​ലൈ​റ്റു​ക​ളി​ൽ​പെ​ട്ട​താ​ണ്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, സീ​സ​ണ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഔ​ട്ട്ഡോ​ർ അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യും ഇ​വി​ടെ​യു​ണ്ട്.

30 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന ഖൈ​റാ​ൻ ഔ​ട്ട്‌​ല​റ്റ് മാ​ൾ, കു​വൈ​ത്തി​ലെ ആ​ദ്യ​ത്തെ ഹൈ​ബ്രി​ഡ് മാ​ളു​ക​ളി​ൽ ഒ​ന്നാ​ണ്. അ​തു​ല്യ​മാ​യ ഷോ​പ്പി​ങ്, വി​നോ​ദ അ​നു​ഭ​വം മാ​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു. 3,700 കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ മാ​ളി​ൽ സൗ​ക​ര്യ​മു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ അ​ത്യാ​ധു​നി​ക മ​റീ​ന​യും മാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ട്.

കു​വൈ​ത്തി​ൽ ആ​റു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ​കൂ​ടി തു​റ​ക്കു​മെ​ന്ന് എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ മൂ​ന്നെ​ണ്ണ​വും അ​ടു​ത്ത വ​ർ​ഷം മൂ​ന്ന് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും തു​റ​ക്കും. കു​വൈ​ത്തി​ലെ ഗ്രൂ​പ്പി​ന്റെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ ധ​രി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ജോ​ലി ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചെ​ർ​ത്തു.

ലു​ലു ഗ്രൂ​പ് സി.​ഇ.​ഒ സൈ​ഫി രൂ​പ​വാ​ല, എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് അ​ലി എം.​എ, ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, ലു​ലു കു​വൈ​ത്ത് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​രും മ​റ്റു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​ന​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​ർ

 

Tags:    
News Summary - New Lulu Hypermarket opened in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.