അബ്ദുൽ റഹ്മാൻ ചേലേമ്പ്ര (പ്രസി),എം.കെ. ഷൈജു
(ജന. സെക്ര),അബ്ദുൽ റഹ്മാൻ കെ.ടി (ട്രഷ)
കുവൈത്ത് സിറ്റി: പ്രവാസി സ്പോർട്സ് ക്ലബായ മാക് കുവൈത്ത് 2023 -24 വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. ഫർവാനിയ ഫ്രന്റ് ലൈൻ മീറ്റിങ് ഹാളിൽ നടന്ന ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് മൻസൂർ കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ കെ.ടി റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അബ്ദുൽ റഹ്മാൻ ചേലേമ്പ്ര (പ്രസി), എം.കെ. ഷൈജു (ജന. സെക്ര), അബ്ദുൽ റഹ്മാൻ കെ.ടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മുസ്തഫ കാരി (ചെയർ), സുബൈർ കുരിക്കൾ (വൈ. ചെയർ), മുജീബ് മാത്തോട്ടം, മൻസൂർ കുന്നത്തേരി, അബ്ദുൽ റഹ്മാൻ പടന്ന (വൈ. പ്രസി), ജംഷീദ്, ശിഹാബ് (ജോ. സെക്ര), കെ.പി. അബ്ദുൽ റഹീം, മഹ്മൂദ് പെരുമ്പ (അസി. ട്രഷ), ഫബീർ (സ്പോർട്സ് സെക്ര), ഷാഹുൽ ബേപ്പൂർ (മീഡിയ സെക്ര), അനസ് മുഹമ്മദ്, അനീസ് പി.എ (അസിസ്റ്റന്റ് മീഡിയ സെക്ര), ജംനാസ് (അഡ്മിൻ സെക്ര), എൻ.എ.വി. മുബഷിർ, കെ.പി. മൻസൂർ (ടീം കോഓർഡിനേറ്റർ), എ.പി. അബ്ദുൽ സലാം, ബഷീർ (ഉപദേശക സമിതി).
ഫൈസൽ അപ്സര ബസാർ, യു.പി. ഫിറോസ്, പി.കെ. ഷഫീഖ്, മുഹമ്മദ് കബീർ, റുനീസ്, എം.കെ. ഫാറൂഖ്, സജാസ് ഹസൻ, ഫയാസ്, മുഹമ്മദ് ഹാരിസ്, മുദ്ദസിർ, മുജീബ് കാലിക്കറ്റ് എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. മൻസൂർ കുന്നത്തേരി, അബ്ദുൽ റഹീം കെ.പി എന്നിവരാണ് ടീം മാനേജർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.