ഉമ്മർ ഉപ്പള നാസർ അംബാർ മുഹമ്മദ് പെർള
കുവൈത്ത്സിറ്റി: കുവൈത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഉമ്മർ ഉപ്പള, ജനറല്‍ സെക്രട്ടറിയായി നാസർ അംബാർ, ട്രഷററായി മുഹമ്മദ് പെർളയെ എന്നിവരെ തെരഞ്ഞെടുത്തു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിൽ ബഷീർ മുന്നണിപ്പടി അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി നാസർ അംബാർ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറ്റു ഭാരവാഹികൾ: ഇബ്രാഹിം പത്വാടി, അബ്ദുല്ല ബത്തേരി, റഹ്മാൻ മച്ചമ്പാടി, കലന്തർ അംബാർ (വൈ. പ്രസി), ശാഹുൽ ചെറുഗോളി, സലിം സോങ്കാൽ, സിറാജ് മിയാപ്പദവ്, അബ്ദുൽ മുനീർ ഹിദായത് നഗർ (സെക്ര). റിട്ടേണിങ് ഓഫിസർമാരായ കെ.പി. കുഞ്ഞബ്ദുല്ലഹ്, അസീസ് തളങ്കര എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൊയ്തീൻ ബായാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.