എംബസി പാസ്​പോർട്ട്​ സേവന കേന്ദ്രങ്ങൾ സ്ഥലം മാറുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഇന്ത്യൻ എംബസിയുടെ പുതിയ കോൺസുലർ, പാസ്​പോർട്ട്​, വിസ ഒൗട്ട്​സോഴ്​സ്​ സേവന കേന്ദ്രങ്ങൾ ജനുവരി 11 മുതൽ ശർഖ്​, ജലീബ്​, ഫഹാഹീൽ എന്നിവിടങ്ങളിലെ പുതിയ സ്ഥലങ്ങളിൽ പ്രവർത്തിക്കും. ശർഖ്​ ഖാലിദ്​ ഇബ്​നു വലീദ്​ സ്​ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, ജലീബ്​ അൽ ശുയൂഖ്​ ഒലീവ്​ സൂപ്പർ മാർക്കറ്റ്​ ബിൽഡിങ്​, ഫഹാഹീൽ മക്ക സ്​ട്രീറ്റ്​ അൽ അനൂദ്​ ഷോപ്പിങ്​ കോംപ്ലക്​സി​െൻറ മെസനൈൻ ഫ്ലോർ എന്നിവിടങ്ങളിലാണ്​ പുതിയ ഒാഫിസുകൾ. പുതിയ കേന്ദ്രങ്ങൾ ജനുവരി പത്തിന്​ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ ഉദ്​ഘാടനം നിർവഹിക്കുകയും ജനുവരി 11 മുതൽ സേവനം നൽകിത്തുടങ്ങുകയും ചെയ്യും. ജനുവരി പത്തിന്​ രാവിലെ പത്തിന്​ ശർഖ്​ കേന്ദ്രവും 11ന്​ ജലീബ്​ കേന്ദ്രവും 12ന്​ ഫഹാഹീൽ കേന്ദ്രവും ഉദ്​ഘാടനം ചെയ്യും. ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ 12 വരെയും വൈകീട്ട്​ നാലുമുതൽ രാത്രി എട്ടുവരെയുമാണ്​ സേവന കേ​ന്ദ്രങ്ങൾ പ്രവർത്തിക്കുക. എംബസി അറ്റസ്​റ്റേഷനും ജനുവരി 11 മുതൽ ഒൗട്​സോഴ്​സിങ്​ കേന്ദ്രം വഴിയാണ്​ നടത്താൻ കഴിയുക. ദഇയ്യയിലെ എംബസി അങ്കണത്തിൽ അറ്റസ്​റ്റേഷൻ ഉണ്ടാകില്ല. അതേസമയം മരണ രജിസ്​ട്രേഷൻ എംബസി അങ്കണത്തിൽ തന്നെയായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.