കുവൈത്ത് സിറ്റി: രാജ്യത്തിെൻറ വികസന പദ്ധതികളിൽ നാഴികക്കല്ലായേക്കാവുന്ന പുതിയ വിമാനത്താവള പദ്ധതി ഇപ്പോൾ അൽപം വൈകിയാണ് മുന്നോട്ടുപോകുന്നതെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്- മുനിസിപ്പൽകാര്യ മന്ത്രി ഹിസാം അൽ റൂമി പറഞ്ഞു. തുർക്കി അംബാസഡർ ഗസ്സാൻ സവാവിയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരാർ പ്രകാരം 2022 ആഗസ്റ്റ് അവസാനത്തിലാണ് പദ്ധതി പൂർത്തിയാക്കേണ്ടത്. ഓരോ ഘട്ടവും പൂർത്തിയാക്കുന്നതിന് നിശ്ചിത കാലപരിധി നിർണയിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ അത് പാലിക്കുന്നതിന് തടസ്സമായിട്ടുണ്ട്.
എല്ലാം മറികടന്ന് നിർമാണ പ്രവൃത്തികൾക്ക് വേഗം കൂട്ടാൻ കരാർ ഏറ്റെടുത്ത തുർക്കി കമ്പനിയായ ലീമാക്കിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിവർഷം 25 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ നിർമാണം പുരോഗമിക്കുന്ന പദ്ധതി മേഖലയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറുമെന്ന് ഹിസാം അൽ റൂമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.