കുവൈത്ത് സിറ്റി: കലാ-സാംസ്കാരിക മേഖലയിൽ ഉണർവ് സൃഷ്ടിക്കുന്ന പദ്ധതികളുമായി നാഷനൽ കൗൺസിൽ ഫോർ ആട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ). സുസ്ഥിര സാംസ്കാരിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും വരുംവർഷങ്ങളിൽ സംഘടനയുടെ പ്രവർത്തനം. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും സാംസ്കാരിക നിലയങ്ങൾ, കുട്ടികളുടെയും സ്ത്രീകളുടെയും കലാസംസ്കാരം വികസിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകൽ, മികച്ച കലാകാരന്മാർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കൽ എന്നിവ പുതിയ പദ്ധതികളാണെന്ന് എൻ.സി.സി.എ.എൽ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. എസ്സ അൽഅൻസാരി വ്യക്തമാക്കി.
പ്രതിഭകളുടെ വളർച്ചക്കും സർഗാത്മക പ്രക്രിയകൾക്കും ഡിജിറ്റൽ വികസനത്തിനും മുൻഗണന നൽകും. സംസ്കാരത്തിലും സാഹിത്യത്തിലും 32 രാജ്യങ്ങളുടെ അനുഭവങ്ങളെക്കുറിച്ചുള്ള നീണ്ട പഠനങ്ങൾക്ക് ശേഷമാണ് എൻ.സി.സി.എ.എല്ലിന്റെ പദ്ധതി പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.