കുവൈത്ത് സിറ്റി: എൻ.ബി.ടി.സി ഗ്രൂപ്പിെൻറ 19ാമത് വാർഷികാഘോഷം ‘ഫെസ്റ്റീവ് നൈറ്റ്’ എൻ.ബി.ടി.സി കോർപറേറ്റ് ഓഫിസ് പരിസരത്ത് സജ്ജമാക്കിയ വേദിയിൽ നടന്നു. സിനിമാതാരങ്ങളായ പത്മശ്രീ മധു, ഷീല എന്നിവരുടെ സാന്നിധ്യത്തിൽ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടി.വി മാനേജിങ് ഡയറക്ടർ ശ്രീകണ്ഠൻ നായർ, മാന്ത്രികൻ ഗോപിനാഥ് മുതുകാട് ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായി. സ്വന്തമായി വീടില്ലാത്ത 25 തൊഴിലാളികൾക്ക് വീട് നൽകുമെന്ന് മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം ചടങ്ങിൽ പ്രഖ്യാപിച്ചു. ‘ഗ്ലോബൽ ഇന്ത്യൻ എക്സലൻസ് അവാർഡ്’ കെ.ജി. എബ്രഹാമിന് ശ്രീകണ്ഠൻ നായർ സമ്മാനിച്ചു.
കഴിഞ്ഞ വർഷത്തെ മികച്ച ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട രത്നരാജൻ കൊച്ചുകൃഷ്ണന്‍ കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. പത്താം ക്ലാസിലും പ്ലസ്-ടുവിലും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും, പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ ആദ്യ ഗഡുവും വിതരണം ചെയ്തു. ഈ വർഷം മരിച്ച ജീവനക്കാരുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഗോപിനാഥ് മുതുകാട് നയിച്ച മാജിക് ഷോ, അക്രോബാറ്റിക് ഷോ, പിന്നണി ഗായകരും സിനിമ താരങ്ങളുമായ രമ്യ നമ്പീശൻ, കലൈമണി മനോ, നരേഷ് അയ്യർ, സുനിത സാരഥി, മൃദുല വാര്യർ, നജീം അർഷാദ് എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എൻ.ബി.ടി.സി ഫിനാൻസ് ഡയറക്ടർ ഷിബി എബ്രഹാം സ്വാഗതവും കോർപറേറ്റ് ഡയറക്ടർ കെ.എസ്. വിജയചന്ദ്രൻ നന്ദിയും പറഞ്ഞു. സിനിമാ താരം പേർളി മാണി, മീര അനിൽ എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.