കുവൈത്ത് സിറ്റി: ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ നയാസ് പാഷ ഒന്നരമാസത്തെ ആശുപത്രിവാസത്തിനുശേഷം നാടണഞ്ഞു. കെ.കെ.എം.എയുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്നറ്റ് പ്രവർത്തകരുടെ സഹായമാണ് നയാസ് പാഷക് കുവൈത്തിലും നാട്ടിൽ പോകാനും തുണയായത്. ബംഗളൂരു സ്വദേശിയായ ഇദ്ദേഹം ഒന്നര മാസം മുമ്പ് കുവൈത്ത് വിമാനത്താവളത്തിൽ ബോർഡിങ് പാസ് കൈപ്പറ്റിയ ശേഷം കാത്തുനിൽക്കുന്നതിനിടെ തളർന്നുവീഴുകയായിരുന്നു. പലവിധ രോഗങ്ങളാൽ ക്ഷീണിതനായിരുന്ന ഇദ്ദേഹത്തിന് പെെട്ടന്ന് ഷുഗർ കൂടുകയായിരുന്നു.
വിമാനത്താവള അധികൃതരുടെ സഹായത്തോടെയാണ് അദാൻ ആശുപത്രിയിലെത്തിച്ചത്. എല്ലാ അവധി ദിവസങ്ങളിലും കുവൈത്തിലെ വിവിധ ആശുപത്രികളിൽ സന്ദർശനവും രോഗീ പരിചരണവും പതിവാക്കിയ മാഗ്‌നറ്റ് പ്രവർത്തകരുടെ ശ്രദ്ധയിൽ ഇദ്ദേഹം പെട്ടതോടെ സഹായത്തിന് വഴിയൊരുങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നര മാസം സാന്ത്വനവും സഹായവുമേകി. അദാൻ ആശുപത്രിയിൽ വെച്ച് രോഗം മൂർച്ഛിച്ചപ്പോൾ സബാഹ് ആശുപത്രിയിലേക്കും കുറച്ച് ഭേദമായപ്പോൾ തിരികെ അദാനിലേക്കും എത്തിച്ചു. കുറെ ദിവസമായി ജോലിക്ക് പോകാത്തതിനാൽ ടിക്കറ്റ് എടുക്കാൻ പണം ഇല്ലായിരുന്നു.
കഴിഞ്ഞദിവസം ആശുപത്രി വിട്ടശേഷം വീൽ ചെയറിലും സ്ട്രെച്ചറിലും നയാസിനെ വിമാനത്താവളത്തിൽ എത്തിക്കും വരെ മാഗ്നറ്റ് പ്രവർത്തകരായ അസീസ്, സത്താർ, ഹമീദ്, ഉമ്മർ, നസീർ, അസീസ് മൗലവി, ഫയാസ്, നൗഫൽ എന്നിവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.