പ്രതിരോധ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് സിക്സ്ത് ഓേട്ടാമേറ്റഡ് ലിബറേഷൻ
ബ്രിഗേഡ് സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ജനതയുടെ ആത്മാർഥതയിലും ജാഗ്രതയിലുമാണ് രാജ്യത്തിെൻറ സുരക്ഷ നിലകൊള്ളുന്നതെന്ന് പ്രതിരോധ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് പറഞ്ഞു. വടക്കൻ മേഖലയിലെ സിക്സ്ത് ഓേട്ടാമേറ്റഡ് ലിബറേഷൻ ബ്രിഗേഡ് സന്ദർശിക്കുകയായിരുന്നു മന്ത്രി. അസിസ്റ്റൻറ് കമാൻഡർ ബ്രിഗേഡിയർ അബ്ദുല്ല അൽ ജബ, സിക്സ്ത് ഓേട്ടാമേറ്റഡ് ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ തലാൽ ഫാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. രാജ്യരക്ഷക്കായി ജാഗ്രതയോടെ നിലകൊള്ളുന്ന സൈനികരെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.