ഫ​ഹാ​ഹീ​ൽ നാ​ഷ​ന​ൽ സ്​​കൂ​ൾ കെ​ട്ടി​ടം 

ഫ​ഹാ​ഹീ​ൽ നാ​ഷ​ന​ൽ സ്​​കൂ​ൾ പൂ​ട്ടു​ന്നു; 4,300 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: ഫ​ഹാ​ഹീ​ൽ നാ​ഷ​ന​ൽ സ്​​കൂ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​താ​യി അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്​ 4,300 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കെ​ട്ടി​ട​ത്തി​െൻറ ശോ​ച്യാ​വ​സ്ഥ കാ​ര​ണം സ്​​കൂ​ൾ പൂ​ട്ടു​ന്ന​താ​യും കു​ട്ടി​ക​ളെ അ​ടു​ത്ത അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ പു​തി​യ സ്​​കൂ​ളി​ൽ ചേ​ർ​ത്തോ​ളാ​നും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​പ്പ്​ ന​ൽ​കി. താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ ബി​ദൂ​നി​ക​ളു​ടെ​യും അ​റ​ബ്​ വം​ശ​ജ​രാ​യ വി​ദേ​ശി​ക​ളു​ടെ​യും കു​ട്ടി​ക​ളാ​ണ്​ ഇ​വി​ടെ പ​ഠി​ക്കു​ന്ന​വ​രി​ല​ധി​ക​വും. മോ​ഡ​ൽ സ്​​കൂ​ളി​ലേ​ക്ക്​ മാ​റ്റാ​ൻ പ​ല​ർ​ക്കും സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ല അ​ടു​ത്ത്​ സ്​​കൂ​ളു​ക​ളി​ൽ ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്.

അ​ക്കാ​ദ​മി​ക വ​ർ​ഷം പ​ടി​വാ​തി​ലി​ൽ എ​ത്തി​നി​ൽ​ക്കെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന്​ അ​റി​യാ​തെ നി​ൽ​ക്കു​ക​യാ​ണ്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ. വ​ഫ്ര, സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്, ഫ​ഹാ​ഹീ​ൽ, അ​ഹ്​​മ​ദി, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഭാ​ഗ​ത്തെ കു​ട്ടി​ക​ളാ​ണ്​ അ​ധി​ക​വും. ക​ഴി​ഞ്ഞ​മാ​സം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ലി അ​ൽ യ​അ​ഖൂ​ബി​െൻറ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന്​ വി​ഷ​യം ച​ർ​ച്ച ചെ​യ്​​തി​രു​ന്നു.

താ​ൽ​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഒ​രു വ​ർ​ഷം കൂ​ടി സ്​​കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന അ​ഞ്ചു നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്​. ശോ​ച്യാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തും ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്. ഫീ​സ്​ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ലാ​തെ മ​റ്റു സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ കു​ട്ടി​ക​ളെ മാ​റ്റു​ക​യെ​ന്ന​താ​ണ്​ മ​റ്റൊ​രു നി​ർ​ദേ​ശം. ഇ​തി​നു​ മ​റ്റു​ സ്​​കൂ​ളു​ക​ൾ സ​ഹ​ക​രി​ക്ക​ണം.

ഇ​വി​ട​ത്തെ കു​ട്ടി​ക​ൾ​ക്കാ​യി പു​തി​യ സ്​​കൂ​ൾ തു​റ​ക്കു​ക​യെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നെ​ങ്കി​ലും ന​ട​ക്കാ​ൻ സാ​ധ്യ​ത​കു​റ​വാ​ണ്. അ​ഹ്​​മ​ദി എ​ജു​ക്കേ​ഷ​ന​ൽ സോ​ണി​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലൊ​ന്ന്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ നാ​ഷ​ന​ൽ സ്​​കൂ​ൾ മാ​നേ​ജ്​​മെൻറി​ന്​ വി​ട്ടു​ന​ൽ​കു​ക​യെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്.നാ​ഷ​ന​ൽ സ്​​കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക എ​ന്ന​താ​ണ്​ അ​ഞ്ചാ​മ​ത്തെ നി​ർ​ദേ​ശം.

Tags:    
News Summary - National school closes in Fahaheel; Study of 4,300 students in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.