ഗൾഫ് മാധ്യമം - ടൈം ഹൗസ​് ലോകകപ്പ് പ്രവചന മത്സര വിജയികൾ ഗൾഫ് മാധ്യമം, ടൈം ഹൗസ​് പ്രതിനിധികൾകൊപ്പം

ഗൾഫ് മാധ്യമം-ടൈം ഹൗസ് ലോകകപ്പ് പ്രവചന മത്സരം: സമ്മാനങ്ങൾ കൈമാറി

കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം - ടൈം ഹൗസ​ുമായി സഹകരിച്ചു നടത്തിയ ലോകകപ്പ് പ്രവചന മത്സര സമ്മാനങ്ങൾ വിതരണം ചെയ്തു. അൽ റായി ടൈം ഹൗസ​് ഔട്ട്‍ലറ്റിൽ നടന്ന ചടങ്ങിൽ ടൈം ഹൗസ​് റിജണൽ ഹെഡ് ഇർഷാദ്, ലുലു ഹൈപ്പർ മാർക്കറ്റ് അൽറായി ജനറൽ മാനേജർ മുഹമ്മദ് സലീം, ഡപ്യൂട്ടി ജനറൽ മാനേജർ പ്രിൻസ്, ടൈം ഹൗസ​് റീട്ടെയിൽ ഇൻ ചാർജ് മൻസൂർ, ഇ-കോം ഓപ്പറേഷൻ ഇൻ ചാർജ് മുഹമ്മദ്, ഗൾഫ് മാധ്യമം ആർ.എം ഫൈസൽ മഞ്ചേരി, മാർക്കറ്റിങ് ഹെഡ് സി.കെ. നജീബ്, സർക്കുലേഷൻ ഇൻ ചാർജ് എസ്.പി. നവാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗൾഫ് മാധ്യവുമായി സഹകരിച്ചു ഇത്തരം മൽസരം സംഘടിപ്പിക്കാനായതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ടൈം ഹൗസ​് റിജണൽ ഹെഡ് ഇർഷാദ് പറഞ്ഞു. വായനക്കാർക്കായി വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നത് തുടരുമെന്ന് ഗൾഫ് മാധ്യമം വ്യക്തമാക്കി. ലോകകപ്പ് ഫുട്ബാളിന്റെ ആവേശം ഇരട്ടിപ്പിക്കുന്ന തരത്തിൽ സംഘടിപ്പിച്ച മൽസരത്തിൽ നിരവധി പേരാണ് പങ്കാളികളായത്.

മത്സരവുമായി ബന്ധപ്പെട്ട് ദിവസവും ഗൾഫ് മാധ്യമം ഇൻസ്റ്റഗ്രാം, ഫേസ്ബുക് പേജുകളിൽ പ്രസിദ്ധീകരിച്ച ചോദ്യത്തിന് ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയികളെ തെരഞ്ഞെടുത്തത്. ദിവസവും മൽസരത്തിൽ പ​ങ്കെടുത്ത് ശരിയുത്തരം അയച്ചവരിൽ നിന്ന് തെരഞ്ഞെടുത്ത മെഗാ വിന്നർക്ക് പ്രത്യേക സമ്മാനം നൽകി.

Tags:    
News Summary - Prizes gave Gulf Madhyamam and Time House World Cup Prediction Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.