ചൂടിന് വിട: ഇനി ശരത്കാല കുളിര്

കുവൈത്ത് സിറ്റി: കനത്ത ചൂടിന് വിടനൽകി രാജ്യം ശരത്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് ശരത്കാലത്തിന്റെ പ്രവേശനഘട്ടമായ'അൽ ജബ്ഹ’ സീസണ് തുടക്കമായി. രാത്രിയിൽ തണുപ്പും പകൽ മിതമായ താപനിലയും ഈ ഘട്ടത്തിലെ പ്രത്യേകതയാണ്. വരും ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കുകയും ചെയ്യും.

13 ദിവസം നീണ്ടു നിൽക്കുന്ന ഈ ഘട്ടം സെപ്റ്റംബർ 18 വരെ തുടരുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. തുടർന്ന് ‘അൽ സുഫ്രി' കാലയളവിലേക്ക് പ്രവേശിക്കും. 26 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഘട്ടം താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. മണൽക്കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആകാശം മഞ്ഞകലർന്ന നിറത്തിലായി മാറും.

ഈ സമയത്ത് കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടും. രാത്രിയിലും പുലർച്ചെയും ഉയർന്ന ആർദ്രതയും പ്രഭാതസമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതും ഇതിന്റെ പ്രത്യേകതകളാണ്. ശൈത്യകാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ഈ ഘട്ടത്തിലാണ് രാജ്യത്ത് ദേശാടന പക്ഷികൾ എത്തിത്തുടങ്ങുന്നതും.

ഈ മാസം അവസാനത്തോടെ മഴ എത്തുമെന്നും പ്രതീക്ഷിക്കുന്നു. കാലവസഥ മാറ്റത്തിന്റെ ഭാഗമായുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടുണ്ട്.

Tags:    
News Summary - Autumn is coming soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.