ഷാജി.ജി.തുരുത്തിയിൽ രചിച്ച ചെറുകഥകളുടെ സമാഹാരം ‘ഉപ്പും ചപ്പയും’ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘ഉപ്പും ചപ്പയും’ പുസ്തകം പ്രകാശനം
കുവൈത്ത് സിറ്റി : വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി.ജി.തുരുത്തിയിൽ രചിച്ച ചെറുകഥകളുടെ സമാഹാരം ‘ഉപ്പും ചപ്പയും’ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഷാജി.ജി.തുരുത്തിയിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവിന് നൽകി പ്രകാശനം ചെയ്തു. വ്യത്യസ്ത പ്രമേയത്തിലുള്ള 10 ചെറുകഥകളാണ് ഉപ്പും ചപ്പയും എന്ന പുസ്തകത്തിൽ ഉള്ളത്.
കെമിസ്ട്രിയിലും കെമിക്കൽ എഞ്ചിനീയറിംഗിലും ബിരുദം നേടിയ ഷാജി.ജി.തുരുത്തിയിൽ ഇന്ത്യയിലും സിംഗപ്പൂരിലും പെട്രോ കെമിക്കൽ മേഖലയിൽ ജോലി ചെയ്ത്തിട്ടുണ്ട്. നിലവിൽ കുവൈത്ത് നാഷണൽ ലൂബ് ഓയിൽ മാനുഫാക്ചറിംഗ് കമ്പനിയിൽ ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.