Posted On
date_range Updated On
date_range ദേശീയ ദിനം: നാലുദിവസം അവധി
കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങൾ പ്രമാണിച്ച് ഈ പ്രാവശ്യം രാജ്യത്ത് പൊതുഅവധി നാല് ദിവസമായിരിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 23, 24, 25, 26 തീയതികളിലായിരിക്കും അവധി.
ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതനുസരിച്ച് ഫെബ്രുവരി 22ന് വ്യാഴാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അവധി ദിനങ്ങൾ കഴിഞ്ഞ് ഫെബ്രുവരി 27ന് ചൊവ്വാഴ്ചയായിരിക്കും വീണ്ടും തുറന്നുപ്രവർത്തിക്കുക. അതേസമയം, മന്ത്രിസഭയുടെ തീരുമാനമുണ്ടെങ്കിൽ അവധിദിനങ്ങൾ കൂടാനിടയുണ്ടെന്ന സൂചനയും ബന്ധപ്പെട്ട വൃത്തങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.