കുവൈത്ത് സിറ്റി: ദേശീയ ദിന അവധിയോടനുബന്ധിച്ച് നിരവധി കുവൈത്തികൾ വിദേശത്തേക്ക് യാത്രക്ക് ഒരുങ്ങുന്നു. സാധാരണ ഷെഡ്യൂളിന് പുറമെ അധിക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. അധിക വിമാനം ഏർപ്പെടുത്തിയില്ലെങ്കിൽ ടിക്കറ്റ് ക്ഷാമത്തിനും അധിക നിരക്കിനും കാരണമാകുമെന്ന് ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫിസ് പ്രസിഡൻറ് മുഹമ്മദ് അൽ മുതൈരി മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഒത്തുകൂടലുകൾക്ക് വിലക്ക് നിലനിൽക്കുന്നതിനാലും വിനോദത്തിന് അവസരം കുറവായതിനാലുമാണ് കുവൈത്തികൾ വിദേശത്തുപോകാൻ താൽപര്യപ്പെടുന്നത്.
ദേശീയ, വിമോചന, ഇസ്റാഅ് മിഅ്റാജ് ദിനാചരണങ്ങളോടനുബന്ധിച്ച് അടുപ്പിച്ച് ഒമ്പത് ദിവസമാണ് അവധി ലഭിക്കുന്നത്. മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും അഞ്ചു ദിവസത്തെ അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് മുമ്പും ശേഷവുമുള്ള വെള്ളി, ശനി വാരാന്ത്യ അവധികൾകൂടി ചേരുമ്പോഴാണ് ഒമ്പത് ദിവസം ഒഴിവ് ലഭിക്കുന്നത്. ഫെബ്രുവരി 24 വ്യാഴാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും മറ്റും മാർച്ച് ആറ് ഞായറാഴ്ച മുതലാണ് വീണ്ടും പ്രവർത്തിക്കുക. തുർക്കി, ബ്രിട്ടൻ, അസർബൈജാൻ, യു.എ.ഇ, അമേരിക്ക, ഫ്രാൻസ്, മാലദ്വീപ്, ജോർജിയ, ബോസ്നിയ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.