Posted On
date_range Updated On
date_range ദേശീയ ദിനം ആഘോഷമാക്കി ഗൂഗ്ളും
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വെള്ള, ചുവപ്പ്, കറുപ്പ്, പച്ച നിറമുള്ള പതാക ആകാശത്ത് അഭിമാനത്തോടെ പാറിപ്പറക്കുന്ന തരത്തിൽ ഡൂഡിൽ മാറ്റി ദേശീയ ദിനത്തിൽ ഗൂഗ്ളും ആഘോഷത്തിന്റെ ഭാഗമായി. കുവൈത്ത് ദേശീയദിനം 2023 എന്ന തലക്കെട്ടിനു കീഴിൽ, ദേശീയ ദിനാശംസകൾ, കുവൈത്ത്, ഇന്നത്തെ വാർഷിക സ്വാതന്ത്ര്യ ദിനത്തിൽ ഡൂഡിൽ കുവൈത്തിന്റെ ദേശീയപതാക ആകാശത്ത് വീശുന്നു എന്ന വിശദീകരണവും നൽകി.
ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ ആഘോഷങ്ങളുടെയോ സ്മരണാർഥം ഗൂഗ്ളിന്റെ പ്രധാന താളിലെ ലോഗോയിൽ വരുത്തുന്ന താൽക്കാലിക പരിഷ്കരണമാണ് ഗൂഗ്ൾ ഡൂഡിൽ. ഗൂഗ്ൾ തുറക്കുമ്പോൾ ആദ്യം കാണുന്നത് ഇതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.