Posted On
date_range Updated On
date_range ദേശീയ ദിനം; കാമറൂണിന് കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: ദേശീയദിനം ആഘോഷിക്കുന്ന കാമറൂണിന് കുവൈത്തിന്റെ ആശംസ. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ആശംസകൾ നേർന്നു.
കാമറൂൺ ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും ആശംസകൾ നേർന്ന കുവൈത്ത് നേതൃത്വം രാജ്യം കൂടുതൽ അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കട്ടെ എന്നും ആശംസിച്ചു.
കാമറൂൺ പ്രസിഡന്റായ പോൾ ബിയ, പ്രധാനമന്ത്രി ഫിലിമോൻ യാങ് എന്നിവർക്കും ഭരണനേതൃത്വത്തിനും മികച്ച ആരോഗ്യവും സൗഖ്യവും നിലനിൽക്കട്ടെ എന്നും കുവൈത്ത് ആശംസ സന്ദേശത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.