കുവൈത്ത് സിറ്റി: നാഷനൽ ഫോറം കുവൈത്ത് 16ാം വാർഷികം ‘നവനീതം’ ആഘോഷിച്ചു. െഎക്യരാഷ്ട്ര സംഘടനയിലെ മുൻ ഇന്ത്യൻ പ്രതിനിധി വിജയ് നമ്പ്യാർ മുഖ്യാതിഥിയായ ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതിനിധി രാജ്ഗോപാൽ സിങ്, കുവൈത്ത് വാർത്താവിനിമയ മന്ത്രാലയത്തിലെ മാസിൻ അൻസാരി, സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ സംബന്ധിച്ചു. നാഫോ എൻറർപ്രണർഷിപ് അവാർഡ് വിനോദ് പിള്ളക്കും ജയകൃഷ്ണൻ നായർക്കും നൽകി. കോർപറേറ്റ് െഎകൺ അവാർഡ് ഒാൺകോസ്റ്റ് സി.ഇ.ഒ ഡോ. ടി.എ. രമേശ്, അൽ റഷീദ് ഷിപ്പിങ് കമ്പനി സി.ഇ.ഒ രവി വാര്യർ, എം.വൈ ബെഹ്ബെഹാനി ഗ്രൂപ് ബോർഡ് മാനേജർ രാജശേഖരൻ നായർ എന്നിവർക്ക് നൽകി. കുട്ടികളുടെ പ്രാർഥനാഗീതത്തിന് ശേഷം വനിതകൾ ആറ് കേരള കലാരൂപങ്ങളുടെ സമന്വയനൃത്തം അവതരിപ്പിച്ചു. ചലച്ചിത്രതാരം നവ്യ നായരും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. നാഫോ പ്രസിഡൻറ് വിജയ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. മുരളി സ്വാഗതവും പ്രോഗ്രാം കൺവീനർ സി.പി. നവീൻ നന്ദിയും പറഞ്ഞു. വനിത വിഭാഗം ചീഫ് കോഒാഡിനേറ്റർ ശ്രീകല, ലക്ഷ്മി നായർ എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.