പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് പോ​കു​ന്ന ന​ദീ​ർ തി​ക്കോ​ടി​ക്ക് ​ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ്​ ഫോ​റം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ

ന​ദീ​ർ തി​ക്കോ​ടി​ക്ക്​ ജി.​ടി.​എ​ഫ്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് പോ​കു​ന്ന ന​ദീ​ർ തി​ക്കോ​ടി​ക്ക് ​ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ്​ ഫോ​റം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് തി​ക്കോ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബു കോ​ട്ട​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മു​ദ്ദീ​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തി​ക്കോ​ടി​ക്കാ​ർ എ​ന്ന​പേ​രി​ൽ കു​വൈ​ത്തി​ൽ മാ​ത്ര​മാ​യി തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​യെ ജി.​സി.​സി മൊ​ത്തം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം എ​ന്ന വ​ലി​യ സം​ഘ​ട​ന രൂ​പ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ദീ​ർ തി​ക്കോ​ടി​യു​ടെ പ്ര​യ​ത്ന​ത്തെ​യും നേ​തൃ​പാ​ട​വ​ത്തെ​യും എ​ല്ലാ​വ​രും പ്ര​ശം​സി​ച്ചു. കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ കാ​ല​മാ​യ​തി​നാ​ൽ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സൂം ​ആ​പ്പ് വ​ഴി​യാ​ണ് ന​ട​ത്തി​യ​ത്. ഭാ​ര​വാ​ഹി​ക​ൾ നേ​രി​െ​ട്ട​ത്തി ഉ​പ​ഹാ​രം കൈ​മാ​റി. 1994 മു​ത​ൽ തു​ട​ങ്ങി​യ പ്ര​വാ​സ​ത്തി​െൻറ ര​ണ്ടാം​ഘ​ട്ട​മാ​ണ്​ 2004 മു​ത​ൽ കു​വൈ​ത്തി​ൽ ജീ​വി​ച്ച​ത്. സം​ഘ​ട​നാ​പ​ര​മാ​യും അ​ല്ലാ​തെ​യു​മു​ള്ള സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ദീ​ർ തി​ക്കോ​ടി ന​ന്ദി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.