കുവൈത്ത് സിറ്റി: മുത്ല ഭവനപദ്ധതിയിൽ മണ്ണിടിഞ്ഞ് അകപ്പെട്ട മുഴുവന്‍ മൃതദേഹങ്ങ ളും പുറത്തെടുത്തതായി അഗ്നിശമന വിഭാഗം അറിയിച്ചു. മുഴുവൻ മൃതദേഹങ്ങളും കണ്ടെടുക് കും മുമ്പ് അഗ്നിശമന വിഭാഗം തിരച്ചിൽ നിർത്തിയെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. അപകടത്തില്‍പെട്ട മുഴുവന്‍ പേരുടെയും മൃതദേഹം പുറത്തെടുത്തിട്ടുണ്ടെന്നും തിരിച്ചറിയാത്ത രണ്ട് മൃതദേഹം തിരച്ചറിഞ്ഞിട്ടുണ്ടെന്നും അവ ബന്ധപ്പെട്ട രാജ്യത്തിെൻറ എംബസിയിലേക്കു കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
പ്രദേശപരിസരങ്ങള് പൂർണമായും ശുദ്ധീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മുത്ല ഭവനപദ്ധതി പ്രദേശത്ത് മാൻഹോൾ സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്ക് മണ്ണും പാറക്കൂട്ടങ്ങളും പതിച്ചാണ് അപകടമുണ്ടായത്. ചൈനീസ് കമ്പനിക്കുകീഴിലെ ഒമ്പത് നിർമാണ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. നാലു തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേരുടെ മൃതദേഹം വ്യാഴാഴ്ച പുലർച്ചയോടെ കണ്ടെടുത്തു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നുതൊഴിലാളികൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. കമ്പനി രേഖകളിൽനിന്ന് ഇനി ആരെയും കണ്ടെത്താനില്ലെന്ന് വ്യക്തമാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.