കെ.കെ.പി. ഉമ്മർ കുട്ടി, പി. നാസർ, ഇബ്രാഹിം ചാലിൽ
കുവൈത്ത് സിറ്റി: കുവൈത്ത് അരിയിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡിയും ഈദ് സംഗമവും നടത്തി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാബിർ അരിയിൽ ഉദ്ഘാടനം ചെയ്തു. മുനീർ മൗലവി ഈദ് സന്ദേശം നൽകി.
പ്രവാസ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ മഹല്ല് അംഗങ്ങളെ ആദരിച്ചു. കെ.കെ.പി. ഉമ്മർകുട്ടി, എം.വി. സിദ്ദീഖ്, എം.പി. അഹമ്മദ്, പി. ജബ്ബാർ എന്നിവർ ആശംസകൾ നേർന്നു. പി. അബ്ദുൽ ഹക്കീം സ്വാഗതവും കെ. അഹമ്മദ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.കെ.പി. ഉമ്മർ കുട്ടി (പ്രസി), പി. നാസർ (ജന. സെക്ര), ഇബ്രാഹിം ചാലിൽ (ട്രഷ), മുഹമ്മദ് കുഞ്ഞി കഴക്കൂൽ, പി. ജാബിർ (വൈസ് പ്രസി), പി. സഈദ്, ടി.പി. ബഷീർ (സെക്ര), കെ. അഷ്റഫ് (അനിഫ് കോ ചെയർമാൻ), എം.വി. സിദ്ദീക്ക് (വൈസ് ചെയർമാൻ), പി. അബ്ദുൽ ഹക്കീം (റിലീഫ് സെൽ ചെയർമാൻ), പി. അഷ്റഫ് (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.