കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന കാമ്പയിൻ. മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ഉപേക്ഷിക്കപ്പെട്ട 13 വാഹനങ്ങളും നാലു അനധികൃത ഭക്ഷണ ട്രക്കുകളും നീക്കി. മൂന്ന് തെരുവ് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ പൊതുസ്ഥലം ഉപയോഗിച്ച ആറ് നിയമലംഘനങ്ങൾ കണ്ടെത്തി. 11 അനധികൃത കനോപ്പികൾ പൊളിച്ചുമാറ്റി. കെട്ടിട നിയമലംഘനങ്ങൾക്ക് നാല് മുന്നറിയിപ്പുകൾ നൽകി.
പരസ്യങ്ങളുമായി ബന്ധപ്പെട്ട 16 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുക, ഗവർണറേറ്റിന്റെ സൗന്ദര്യം സംരക്ഷിക്കുക, ശുചിത്വം നിലനിർത്തുക എന്നിവയാണ് പരിശോധന വഴി ലക്ഷ്യമിടുന്നതെന്ന് അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി സംഘം തലവൻ ഡോ. മുബാറക് അൽ മുജാവ്ബ് പറഞ്ഞു. മുനിസിപ്പാലിറ്റി നിയമങ്ങളും ചട്ടങ്ങളും ഉറപ്പുവരുത്താൻ എല്ലാ ഗവർണറേറ്റുകളിലും തുടർച്ചയായ പരിശോധനകൾ തുടരും. വ്യക്തികളും സ്ഥാപനങ്ങളും മുനിസിപ്പൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഡോ.അൽ മുജാബ് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.