കുവൈത്ത് സിറ്റി: കാപിറ്റൽ മുനിസിപ്പൽ എമർജൻസി വിഭാഗം നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് പറ്റാത്ത നിലയിൽ കേടുവന്ന ആറ് ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി.
അൽറായിയിലെ ഭക്ഷ്യയുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ ഗോഡൗണിൽനിന്ന് പാൽകട്ടി, വെണ്ണ തുടങ്ങിയ ക്ഷീരോൽപന്നങ്ങളാണ് പിടികൂടിയത്. ഇതിൽ മിക്കതും കാലാവധി കഴിഞ്ഞതിനാൽ നശിച്ചിട്ടുണ്ട്. കാപിറ്റൽ എമർജൻസി വിഭാഗം മേധാവി സൈദ് അൽ ഇൻസിയുടെ നേതൃത്വത്തിലുള്ള സംഘം ഗോഡൗൺ പൂട്ടി സീൽ പതിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ഏഴു കേസുകളും ചുമത്തിയി
ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.