സുലൈബീകാത്തിൽ മുനിസിപ്പൽ അധികൃതർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range സുലൈബീകാത്തിൽ മുനിസിപ്പൽ പരിശോധന
കുവൈത്ത് സിറ്റി: സുലൈബീകാത്ത്, ഗ്രനഡ ഭാഗങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തി. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാത്തതിനും പൊതുസ്ഥലത്ത് കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനും നിരവധി മുന്നറിയിപ്പ് നൽകി.
കൈയേറ്റവുമായി ബന്ധപ്പെട്ട് 22 മുന്നറിയിപ്പാണ് നൽകിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മുന്നറിയിപ്പ് നൽകിയവർ സ്വയം തിരുത്തിയില്ലെങ്കിൽ നിർമാണങ്ങൾ പൊളിച്ചുനീക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.