കുവൈത്ത് സിറ്റി: സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ നവംബർ 10ന് ബഹ്റൈനിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്ലോബൽ മീറ്റിൽ കുവൈത്തിൽനിന്ന് പ്രതിനിധികളെ പെങ്കടുപ്പിക്കുമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗ്ലോബൽ മീറ്റിെൻറ ഭാഗമായി സംഘടനാ ശാക്തീകരണ വാരം ആചരിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നേതൃത്വം നൽകിയ വിവിധ പരിപാടികൾ കുവൈത്തിൽ നടന്നു.
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിെൻറ കീഴിൽ നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ അബ്ബാസിയയിൽ നബിദിന സമ്മേളനം നടക്കും.
സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പ്രസിഡൻറ് ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ, സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, ട്രഷറർ നാസർ കോഡൂർ, എം. ഉസ്മാൻ ദാരിമി, മുഹമ്മദലി ഫൈസി, ഇസ്മായിൽ ഹുദവി, ലത്തീഫ് എടയൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.