അബ്ബാസിയ: മുഹബ്ബത്ത് കുവൈത്ത് അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് നിയാസ് മജീദ് അധ്യക്ഷത വഹിച്ചു. സുഹൈൽ ബല്ല, അൻസാർ കൊല്ലം, സെബിൻ, നൗഫൽ, ഖാലിദ്, ലിവി, രജനി, റഷീദ് സുൽത്താൻ, മുനീർ എന്നിവർ സംസാരിച്ചു. അബ്ദുല്ല കടവത്ത് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. നവാസ് അലി സ്വാഗതവും കബീർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സത്താർ കുന്നിൽ (രക്ഷാധികാരി), കബീർ മണ്ണാർക്കാട് (പ്രസിഡൻറ്), നിയാസ് മജീദ്, നൗഫൽ (വൈസ് പ്രസിഡൻറ്) അൻസാർ കൊല്ലം (ജനറൽ സെക്രട്ടറി), നവാസ് അലി, രജനി (ജോയൻറ് സെക്രട്ടറി), സുഹൈൽ ബല്ല (ട്രഷറർ) ഷെബിൻ, ലിവി ജോൺ (ജോയൻറ് ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്ല കടവത്ത്, മെഹമൂദ് പെരുമ്പ, ഫൈസൽ, മുനീർ, ഖാലിദ് മാക്ക്, റഷീദ് സുൽത്താൻ പട്ടാമ്പി, അനീഷ്, സുബി, റോയ് മാത്യു, ഷെഫീഖ് വയനാട്, റഷീദ് മമ്മൂസ്, അസീസ്, അലി, സുമ, ജിൽജിത്ത്, സതി എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.