????????? ?? ????? ??.??

പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങളോട്​ കർശന നിലപാട്​ വേണം –എം.പി

കുവൈത്ത്​ സിറ്റി: പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുടെ കാര്യത്തിൽ സർക്കാർ മൗനം വെടിയണമെന്ന്​ കുവൈത്ത്​ പാ ർലമ​െൻറ്​ അംഗം.
താമസനിയമം ലംഘിച്ചവർക്ക് കുവൈത്ത് പിഴ ഇളവ് നൽകി തിരിച്ചയക്കാൻ തയാറായിട്ടും ഇവരെ സ്വീകരിക്ക ാൻ ചില രാജ്യങ്ങൾ തയാറാകാത്തതിനെ കുറിച്ചാണ് മുഹമ്മദ്​ അൽ ഹാദിയ എം.പി സർക്കാറിനോട്​ വിശദീകരണം ആവശ്യപ്പെട്ടത്​ .

രാജ്യങ്ങളുടെ ഈ നിലപാടിനെതിരെ കുവൈത്ത് മൗനം പാലിക്കുന്നതി​​െൻറ കാരണം വ്യക്തമാക്കണം. വിദേശികൾക്കിടയിൽ കോവിഡ് വ്യാപിക്കുന്നതിനുകാരണം അവർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതുകൊണ്ടാണ്​. നിയമലംഘകരായ വിദേശികളെ നാടുകടത്തുകയെന്നത് രാജ്യത്തി​​െൻറ അവകാശമാണ്. ഇത്​ കുവൈത്തി​​െൻറ പരമാധികാരവുമായി ബന്ധ​പ്പെട്ട കാര്യമാണ്​.
ഇതിന്​ തടസ്സം നിൽക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണം. സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയാറാകാത്ത രാജ്യങ്ങൾക്കെതിരെ ഒരു പ്രസ്താവന പോലും മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും മുഹമ്മദ് അൽ ഹാദിയ എം.പി ചൂണ്ടിക്കാട്ടി.

രാജ്യത്തെ അവിദഗ്‌ധ തൊഴിലാളികളുടെ എണ്ണവും അവരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള പദ്ധതികളും സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് ലഭിച്ചവരെ നാടുകടത്താൻ വിമാന സർവിസ് അനുവദിക്കണമെന്ന കുവൈത്തി​​െൻറ ആവശ്യത്തോട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇന്ത്യയുടെ നിലപാടിൽ കുവൈത്തിലെ പ്രവാസി സമൂഹത്തിലും പ്രതിഷേധം ശക്തമാണ്. കൂടാതെ സ്വദേശികൾക്കിടയിലും വിഷയം ചർച്ചയാവുന്നുണ്ട്​.

Tags:    
News Summary - mp-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.