കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ സൂര്യ നമസ്കാരം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് കുവൈത്ത് പാർലമെന്റ് അംഗം.
അഹമ്മദ് മുതീഹ് അൽ ആസ്മിയാണ് വിദ്യാഭ്യാസമന്ത്രി ഡോ. അലി അൽ മുദഫിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്‌കൂളികളിൽ യോഗയുടെ ഭാഗമായി നടത്തുന്ന സൂര്യനമസ്‌കാരം നിർത്താൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് എം.പിയുടെ ആവശ്യം. കുവൈത്ത് ഒരു ഇസ്‍ലാമിക രാഷ്ട്രമാണ്.
രാജ്യത്തെ ചില ഇന്ത്യൻ വിദ്യാലയങ്ങളിൽ യോഗയുടെ ഭാഗമായി സൂര്യനമസ്ക്കാരം പരിശീലിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി അടിയന്തര തീരുമാനം പുറപ്പെടുവിക്കണമെന്ന് അഹമ്മദ് അൽ മുതീഹ് എം.പി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഇസ്‌ലാമിക പാഠങ്ങളെയും കുട്ടികളുടെ വിശ്വാസത്തെയും ബാധിക്കുന്ന രീതിയിൽ രാജ്യത്തെ വിദേശ സ്‌കൂളുകളിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് നിർദേശിച്ച എം.പി കൂട്ടിച്ചേർത്തു.
ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദാ പരാമർശത്തിനെതിരെ കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് പാർലമെന്റ് അംഗം ഇക്കാര്യം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.