കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ അ​ബ്ബാ​സി​യ ഇ​സ്‍ലാ​ഹി മ​ദ്റ​സ​യു​ടെ ഒ​റി​യ​ന്റേ​ഷ​ൻ ഡേ ​ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ

പ്ര​സി​ഡ​ൻ​റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മൂ​ല്യ​മു​ള്ള ത​ല​മു​റ​ക്ക് ധാ​ർ​മി​ക വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യം -ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്

കു​വൈ​ത്ത്സി​റ്റി: ഭൗ​തി​ക ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കി ജീ​വി​തം അ​തു മാ​ത്ര​മാ​ണെ​ന്ന് ചി​ന്തി​ക്കു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ തി​ന്മ​ക​ളു​ടെ കു​ത്തൊ​ഴു​ക്ക് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്. ന​മ്മു​ടെ ജ​ന​സം​ഖ്യ​യി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ഈ ​ചി​ന്ത​ക്ക് അ​ടി​പ്പെ​ട്ട് സാ​മ്പ​ത്തി​ക വ​രു​മാ​ന​മാ​ർ​ഗം മാ​ത്ര​മാ​യി വി​ദ്യാ​ഭ്യാ​സ​ത്തെ കാ​ണു​ന്ന ദ​യ​നീ​യ കാ​ഴ്ച​യാ​ണ് എ​വി​ടെ​യും.

മ​ത​കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ മൂ​ല്യ​ബോ​ധ​മു​ള്ള സ​മൂ​ഹ​സൃ​ഷ്ടി സാ​ധ്യ​മാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ അ​ബ്ബാ​സി​യ ഇ​സ്‍ലാ​ഹി മ​ദ്റ​സ​യു​ടെ ഒ​റി​യ​ന്റേ​ഷ​ൻ ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പു​സ്ത​ക​വി​ത​ര​ണോ​ദ്ഘാ​ട​നം കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ക്രി​യേ​റ്റി​വി​റ്റി സെ​ക്ര​ട്ട​റി മെ​ഹ​ബൂ​ബ് കാ​പ്പാ​ട്, ര​ക്ഷി​താ​വ് അ​ന​സ് കോ​ഴി​ക്കോ​ടി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.


അ​ബ്ബാ​സി​യ്യ മ​ദ്റ​സ പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ഷ​മീ​ർ മ​ദ​നി, അ​ധ്യാ​പ​ക​ൻ നൗ​ഫ​ൽ സ്വ​ലാ​ഹി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കെ.​കെ.​ഐ.​സി കേ​ന്ദ്ര പി.​ആ​ർ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം, അ​ബ്ബാ​സി​യ സോ​ൺ പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി യാ​സി​ർ അ​ൻ​സാ​രി, ഇ​സ്ഹാ​ഖ് സ്വ​ലാ​ഹി, ശാ​ഹു​ൽ ഈ​രാ​റ്റു​പേ​ട്ട, ഫൈ​റൂ​സ്, അ​ബ്ദു​ൽ ബാ​യി​സ്, ഫ​ഹ​ദ്, റ​മീ​സ്, റ​ഷീ​ദ് ക​ണ്ണൂ​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ, മ​ദ്റ​സ പി.​ടി.​എ ഭാ​ര​വാ​ഹി അ​ഡ്വ. അ​ഫ്ത്താ​ഖ് എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. സോ​ൺ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​സ്‌​ലം ആ​ല​പ്പു​ഴ സ്വാ​ഗ​ത​വും നൗ​ഫ​ൽ സ്വ​ലാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Moral education is essential for valuable generation-Dr Ameer Ahmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.