കുവൈത്ത് സിറ്റി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും മറ്റു വാഹനങ്ങളില്‍നിന്ന് അല്പം അകലം പാലിക്കണടമെന്നും മന്ത്രാലയം സൂചിപ്പിച്ചു. മൂടല്‍മഞ്ഞ് കാരണം അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞദിവസം ചില പ്രദേശങ്ങളില്‍ റോഡുകളും ബോര്‍ഡുകളും വ്യക്തമല്ലാത്ത നിലയില്‍ മഞ്ഞുമൂടി. സുരക്ഷാസഹായമോ രക്ഷാ പ്രവര്‍ത്തനമോ ആവശ്യമെങ്കില്‍ 112 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും കടല്‍യാത്ര ചെയ്യുന്നവര്‍ 1880888 (അത്യാവശ്യ ഘട്ടത്തിൽ) നമ്പറിൽ ബന്ധപ്പെടണമെന്നു ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.