Posted On
date_range Updated On
date_range മഴക്കാലം: തയാറെടുപ്പുകൾ പൂര്‍ത്തിയായി
കുവൈത്ത് സിറ്റി: രാജ്യത്ത് മഴക്കാലം മുൻനിർത്തിയുള്ള തയാറെടുപ്പുകൾ പൂര്‍ത്തിയായി.പ്രവൃത്തികൾ പൂർത്തിയാകാനുള്ള അടിയന്തര പദ്ധതികള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയതായി പൊതുമരാമത്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് ബിന്‍ നഖി അറിയിച്ചു.എമര്‍ജന്‍സി കമ്മിറ്റിക്കാണ് പദ്ധതിയുടെ മേല്‍നോട്ടം.
ടണൽ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾക്കായി 31 ലക്ഷം ദീനാര്‍ നേരത്തേ വകയിരുത്തിയിരുന്നു. ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് പ്രവൃത്തികള്‍ ആരംഭിക്കും.ഹൈവേകളിലെ മാൻഹോൾ കവറുകൾ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.