കുവൈത്ത് സിറ്റി: റമദാനിൽ ഇത്തവണ മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മാർച്ച് 1-ന് ആരംഭിക്കുന്ന റമദാൻ മാസത്തിൽ പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദിൽ അൽ-സഅദൂൻ പറഞ്ഞു. പെരുന്നാൾ മാർച്ച് 30നാകുമെന്നും ഈ കാലയളവിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും വർഷം മുമ്പ് മേയ്, ജൂൺ മാസങ്ങളിലെ കൊടും ചൂടിൽ കഠിനമായിരുന്നു നോമ്പ്. ഈ വർഷം മാർച്ച് തുടക്കത്തിൽ ആരംഭിക്കുന്നതിനാൽ തണുപ്പ് മാറി പതിയെ ചൂടിലേക്ക് കടക്കുന്നതേ ഉണ്ടാവുകയുള്ളൂ. ചാന്ദ്ര മാസത്തിലെ ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ വർഷവും ഇംഗ്ലീഷ് കലണ്ടറുമായി താരതമ്യം ചെയ്യുമ്പോൾ റമദാൻ പിന്നോട്ട് വരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.