കുവൈത്ത് സിറ്റി: പ്രകൃതിദുരന്തങ്ങളും മറ്റു അത്യാഹിതങ്ങളും ഉണ്ടായാൽ രക്ഷാപ്രവർത ്തനത്തിന് സർവസജ്ജമെന്ന് തെളിയിച്ച് കുവൈത്ത് അഗ്നിശമന സേനയുടെ മോക്ഡ്രിൽ. അ രിഫ്ജാനിൽ നടന്ന പരിശീലന, പ്രദർശന പരിപാടിയിൽ പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജർറാഹ്, കാബിനറ്റ് കാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അൽ സാലിഹ്, വിവിധ സർക്കാർ വകുപ്പുകൾ, പാർലമെൻറ്, മന്ത്രാലയങ്ങൾ, അന്താരാഷ്ട്രവും പ്രാദേശികവുമായ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ദുരന്തനിവാരണത്തിലും രക്ഷാപ്രവർത്തനത്തിലും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവും കാര്യക്ഷമതയും ഉറപ്പുവരുത്താനാണ് മോക്ഡ്രിൽ സംഘടിപ്പിച്ചതെന്നും സേനയുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞെന്നും അഗ്നിശമന സേന മേധാവി ലെഫ്. ജനറൽ ഖാലിദ് അൽ മിക്റദ് പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ ഞൊടിയിടയിൽ വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനം സാധ്യമാക്കാൻ കൃത്യമായ ഇടവേളകളിൽ പരിശീലന പരിപാടികൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് പറഞ്ഞു. കഴിഞ്ഞ നവംബറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മികച്ചരീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ സേനാവിഭാഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.