സൂപ്പര്‍ മെട്രോ സന്ദര്‍ശിക്കാനെത്തിയ എം.എം. അബ്ദുല്ല എം.പിയെയും സംഘത്തെയും മെട്രോ മാനേജ്മെന്റ് സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: തമിഴ്നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ രാജ്യസഭാംഗം എം.എം. അബ്ദുല്ല സാല്‍മിയയിലെ സൂപ്പര്‍ മെട്രോ സന്ദര്‍ശിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസയും മാനേജ്മെന്റ് അംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഡി.എം.കെ നോണ്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന് ഭാരവാഹികളായ ബഷീര്‍, ത്യാഗരാജന്, സലാഹുദ്ദീന്, മുസ്തഫ, ഇബ്രാഹിം, ജാബിര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുവൈത്തിലെ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മെട്രോ മെഡിക്കല്‍ ഗ്രൂപ് സേവനങ്ങളും ഓപണ്‍ എം.ആര്.ഐ, സി.ടി സ്കാന്‍, ബി.എം.ഡി സ്കാന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന റേഡിയോളജി ഡിപ്പാര്‍ട്മെന്റും ഉടനെ ആരംഭിക്കുന്ന ഓപറേഷന് തിയറ്ററുമുള്പ്പെടെ വിവിധ ഡിപ്പാര്‍ട്മെന്റുകളും ഫഹാഹീലില്‍ ആരംഭിക്കുന്ന മെട്രോയുടെ പുതിയ ബ്രാഞ്ചും മാനേജ്മെന്റ് പരിചയപ്പെടുത്തി.
മെട്രോയുടെ സാമൂഹിക പ്രതിബദ്ധതയും വളര്‍ച്ചയും മനസ്സിലാക്കിയ എം.എം. അബ്ദുല്ല എം.പി മാനേജ്മെന്റിനെ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.