മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ: പത്ത്​ വിമാന ടിക്കറ്റ്​ നൽകി എം.ഇ.എസ്​ കുവൈത്ത്​

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായും മറ്റു പ്രശ്​നങ്ങളാലും നാടണയാൻ കൊതിക്കുന്നവർക്കായി​ ആശ്വാസത്തി​
​െൻറ കൈത്തിരിനാളം വീണ്ടും. നാട്ടിലേക്ക്​ തിരിച്ചുപോവാൻ വിമാന ടിക്കറ്റ്​ എടുക്കാൻ പണമില്ലാത്തവർക്കായി ‘ഗൾഫ്​ മാധ്യമ’വും ‘മീഡിയവണും’
ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’പദ്ധതിയിലേക്ക് എം.ഇ.എസ്​ കുവൈത്ത്​ പത്ത്​ വിമാന ടിക്കറ്റ്​ നൽകി.

ഈ പ്രതിസന്ധിയുടെ തുടക്കം മുതൽ എം.ഇ.എസ്​ കുവൈത്ത്​ അശരണരെ സഹായിക്കാൻ വിവിധ പദ്ധതികൾ നടപ്പിൽ വരുത്തി കഴിഞ്ഞു. 5000ത്തിൽ പരം ആളുകൾക്ക് ഭക്ഷണ കിറ്റുകൾ
വിതരണം ചെയ്യാൻ കഴിഞ്ഞു.

മാധ്യമവും മീഡിയ വണും തുടക്കം കുറിച്ച ഈ പദ്ധതിയിൽ നിറഞ്ഞ സംതൃപ്തിയോടെയാണ് എം.ഇ.എസ് കുവൈത്ത്
ഭാഗവാക്കാവുന്നതെന്നും അംഗങ്ങളും അഭ്യുദയകാംക്ഷികളും ബുദ്ധിമുട്ടുകൾ മാറ്റിവെച്ച്​ സഹകരിച്ചത്​ കൊണ്ടാണ്​ പത്ത്​ ടിക്കറ്റുകൾ നൽകാൻ കഴിഞ്ഞതെന്നും
എം.ഇ.എസ്​ പ്രസിഡൻറ്​ എൻ. മുഹമ്മദ്​ റാഫി, ജനറൽ സെക്രട്ടറി അഷ്​റഫ്​ അയ്യൂർ, ട്രഷറർ പി.ടി. അഷ്​റഫ്​ മൂസ, വൈസ്​ പ്രസിഡൻറ്​ ഡോ. സി.പി. മുസ്​
തഫ, ഖലീൽ അടൂർ, സെക്രട്ടറിമാരായ റമീസ്​ സാലിഹ്​, അൻവർ മൻസൂർ സേഠ്​, ജോയൻറ്​ ട്രഷറർ ഫിറോസ്​ കുളങ്ങര എന്നിവർ അറിയിച്ചു.

പദ്ധതിയുടെ കോഒാഡിനേറ്റർമാരായി പ്രവർത്തിച്ചത്​ സാദിഖ്​ അലി, റമീസ്​ സാലിഹ്​ ബാത്ത, ടി.വി. അർഷാദ്​ എന്നിവരാണ്​. എം.ഇ.എസ്​ മെംബർമാർക്ക്​ പുറമെ എം.ഇ.എസ്​ കുറ്റിപ്പുറം എൻജിനീയറിംഗ് കോളജി​​െൻറ അലുംനി അസ്സോസിയേഷനായ എം.ഇ.എസ്​.സി.ഇ, അലുംനി കുവൈത്തി​​െൻറ മെംബർമാരും ടിക്കറ്റ്​ വിഹിതത്തിലേക്ക്​ പണം നൽകി സഹകരിച്ചു.

Tags:    
News Summary - mission wings of compassion 10 flight ticket offered by MES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.