സ്വകാര്യ ആശുപത്രികളിൽ ചെറിയ ശസ്​ത്രക്രിയകളാവാം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സ്വകാര്യ ആശുപത്രികൾക്ക് ചെറു ശസ്ത്രക്രിയകൾ നടത്താൻ ആരോഗ്യമന്ത്രാലയം അനുമതി നൽകി. ജനറൽ അനസ്തേഷ്യ മാത്രം ആവശ്യമുള്ളതും ശസ്​ത്രക്രിയാനന്തരം തീവ്രപരിചരണം ആവശ്യമില്ലാത്തതുമായ ശസ്ത്രക്രിയകൾക്കാണ് അനുമതി നൽകിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ നടത്തുന്നതിന് ഏർപ്പെടുത്തിയ വിലക്കാണ് ഭാഗികമായി നീക്കിയത്.

ജനറൽ അനസ്​തേഷ്യ മാത്രം ആവശ്യമുള്ള ചെറു ശസ്ത്രക്രിയകൾ നടത്താനാണ് അനുമതി. രണ്ടു മണിക്കൂറിലേറെ ദൈർഘ്യമുള്ളതോ രക്തം ആവശ്യമായി വരുന്നതോ ആയ ശസ്ത്രക്രിയകൾ നടത്താൻ പാടില്ല. അമ്പതിന്​ മുകളിൽ പ്രായമുള്ളവർ, പ്രതിരോധശേഷി കുറവായ നിത്യരോഗികൾ, ശ്വാസകോശരോഗങ്ങൾ ഉള്ളവർ എന്നിവരിൽ സർജറി നടത്താൻ സ്വകാര്യ ആശുപത്രികൾക്ക് അനുമതി ഉണ്ടാകില്ല. ശസ്ത്രക്രിയക്ക്​ 48 മണിക്കൂർ മുമ്പ്​ കോവിഡ് പരിശോധന നടത്തി വൈറസ് ബാധയില്ലെന്ന്​ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.