കുവൈത്ത് സിറ്റി: ഓൺലൈൻ വഴി നടക്കുന്ന ചാരിറ്റബിൾ ധനസമാഹരണ കാമ്പയിനുകൾ താൽക്കാലികമായി നിർത്തിവെക്കാൻ സാമൂഹികകാര്യ മന്ത്രാലയം തീരുമാനിച്ചു.
ചാരിറ്റബിൾ സൊസൈറ്റികളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സംഭാവന ലിങ്കുകൾ മുഴുവൻ താൽക്കാലികമായി നീക്കം ചെയ്യണമെന്ന് ഡയറക്ടർ ബോർഡുകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.
ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.സാമൂഹിക, കുടുംബ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. പൊതുതാൽപ്പര്യം സംരക്ഷിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.