കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അന്വേഷങ്ങൾക്ക് ഓട്ടോ ആൻസറിങ് സംവിധാനം ആരംഭിച്ചു. മന്ത്രാലയത്തിലെ ഇലക്ട്രോണിക് സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കാണ് 'സനദ്' എന്ന് പേരിട്ട വാട്സ്ആപ് സർവിസിലൂടെ മറുപടി നൽകുക.
ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാട്സ്ആപ് ഓട്ടോ ആൻസറിങ് സംവിധാനം ഒരുക്കിയതെന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങളും അന്വേഷണങ്ങൾക്കും വ്യക്തിഗത ഇടപാടുകൾക്കും സനദ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. വിവിധ സർവിസുകൾ സൂചിപ്പിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് സനദുമായി സംവദിക്കുന്നവർക്ക് പെട്ടെന്ന് മറുപടി ലഭ്യമാകും.
24349191 എന്നതാണ് സനദ് വാട്സ് ആപ് നമ്പര്‍. ഇലക്ട്രോണിക് സര്‍വിസുകള്‍ക്ക് S എന്ന അക്ഷരവും ഇടപാടുകള്‍ക്ക് T യും പൊതു അന്വേഷണങ്ങള്‍ക്ക് I എന്നുമാണ് ടൈപ് ചെയ്യേണ്ടത്. നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കൽ, ഇഖാമയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങൾ, അപ്പോയിൻറ്മെൻറ് പ്ലാറ്റ് ഫോം, ഡ്രൈവിങ് ടെസ്റ്റ് അപ്പോയിൻറ്മെൻറ്, വ്യക്തിഗത അന്വേഷണങ്ങള്‍, റിമൈൻഡ് മി സർവിസ് എന്നിങ്ങനെ ഒന്ന് മുതൽ ഏഴുവരെ അക്കങ്ങൾ ഉപയോഗിച്ച് വിവിധ സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും സനദ് സർവിസിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.